Saturday September 19th, 2020 - 7:26:am

ഫാ.ടോം ഉഴുന്നാലില്‍ ഇന്ന് ഇന്ത്യയിലെത്തും ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

rajani v
 ഫാ.ടോം ഉഴുന്നാലില്‍ ഇന്ന് ഇന്ത്യയിലെത്തും ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : യമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ഡല്‍ഹിയിലെത്തും. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ടോമിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്തേക്കു പോകും. 10.30നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. ഒരു മണിക്കൂറോളം ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുടെടെ വസതിയില്‍ ചെലവഴിക്കും.

പിന്നീട് വിദേശകാര്യമന്തി സുഷമാ സ്വരാജിനെ സന്ദര്‍ശിക്കുന്ന ടോം തന്റെ മോചനത്തിനായി മന്ത്രാലയം നടത്തിയ ഇടപെടലുകളില്‍ നന്ദി അറിയിക്കും.ഒക്ടോബര്‍ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കും.

English summary
father tom uzhannal today delhi meet modi
topbanner

More News from this section

Subscribe by Email