Tuesday July 14th, 2020 - 9:33:am

ഭാര്യ പിണങ്ങി പോയി; മൂന്ന് വയസ്സുള്ള മകളെ പിതാവ് ബലാത്സംഗം ചെയ്തു

RA
ഭാര്യ പിണങ്ങി പോയി; മൂന്ന് വയസ്സുള്ള മകളെ പിതാവ് ബലാത്സംഗം ചെയ്തു

ഗുര്‍ഗൗണ്‍: ഭാര്യ വഴക്കിട്ട് പിണങ്ങി പോയതിന്‍റെ രോഷം ഭര്‍ത്താവ് തീര്‍ത്തത് മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ച്. ഭര്‍ത്താവുമായി വഴക്കിട്ട് ഒരു വയസ്സുള്ള ഇളയ മകളുമായി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഭാര്യ. മൂന്ന് വയസ്സുകാരി മകളെ ഭര്‍ത്താവിനൊപ്പം വിട്ടായിരുന്നു ഇവര്‍ പോയത്. മകള്‍ മാത്രമേ വീട്ടിലുള്ളൂവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചത്. മദ്യ ലഹരിയിലാണ് ഇയാൾ മകളെ പീഡിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിണക്കം മാറി അടുത്ത ദിവസം രാവിലെ യുവതി വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കാണുന്നത് അബോധാവസ്തയിലുള്ള മകളെയാണ്. മാത്രമല്ല കുട്ടി കിടന്ന ബെഡ്ഷീറ്റില്‍ നിറയെ രക്തവും കണ്ടു. ഇതോടെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ ചെക്കപ്പിന് ശേഷം ലൈംഗിക അതിക്രമം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

 

Read more topics: father, rape, daughter
English summary
father rape daughter
topbanner

More News from this section

Subscribe by Email