Sunday August 9th, 2020 - 8:36:pm

യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

ANJU NC
യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നൗ: ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ഞായറാഴ്ച രാത്രിയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് പോലീസ് ഡിഐജി വ്യക്തമാക്കി. സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. യുവതിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉളളപ്പോഴാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി പുഷ്പാഞ്ജലി ദേവി അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയെയും പിതാവിനെയും ഗൗതം പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചും യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പിതാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നാവോയില്‍നിന്നുള്ള ബിജെപി നിയമസഭാംഗം കുല്‍ദീപ് സിംഗ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.

English summary
father of girl raped by bjp mla dies in custody
topbanner

More News from this section

Subscribe by Email