Sunday September 26th, 2021 - 11:28:am

മാസ്‌ക് ധരിച്ചില്ല ; കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരന്‍ മകനെ പിതാവ് കൊലപ്പെടുത്തി

suji
മാസ്‌ക് ധരിച്ചില്ല ; കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരന്‍ മകനെ പിതാവ് കൊലപ്പെടുത്തി

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മകന്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വടക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 78 കാരനായ ബന്‍ഷിധര്‍ മല്ലിക് ആണ് മകന്‍ സിര്‍ഷെന്ദു മല്ലിക്കിനെ (45) തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊലപാതകത്തെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ ഇയാള്‍ ശ്യാംപുകുര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Read more topics: father ,kill, son, mask
English summary
father killed son who didnt wear mask
topbanner

More News from this section

Subscribe by Email