Sunday August 25th, 2019 - 8:13:pm
topbanner
topbanner

ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി

BI
 ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി

തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതിനു ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി. 55 വയസുകാരനായ രാജ്കുമാര്‍ ചൗരസ്യയാണ് മകള്‍ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ കൊലപ്പെടുത്തിയത. ഗട്‌കോപ്പറിലെ തെരുവില്‍ വെച്ചാണ് സംഭവം.

ഞായറാഴ്ച രാവിലെ 20 വയസ് പ്രായമുള്ള യുവതിയുടെ ശരീരം തൊണ്ട കീറിയ നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

രാജ്കുമാര്‍ കണ്ടെത്തിയ യുവാവിനെ വിവാഹം കഴിക്കാന്‍ മീനാക്ഷി വിസമ്മതിക്കുകയും ഫെബ്രുവരിയില്‍ ഇവരുടെ തന്നെ ഗ്രാമത്തിലെ അകന്ന ബന്ധത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമൊത്ത് ഒളിച്ചോടുകയും ചെയ്തു . മാര്‍ച്ചില്‍ മധ്യപ്രദേശിലെ സട്‌നയില്‍ വെച്ച് ഇരുവരും വിവാഹിതരായി. മുംബൈയിലേക്ക് തിരിച്ചു പൊന്നു . ഇതില്‍ മകളോട് പക തോന്നിയ രാജ്കുമാര്‍ മീനാക്ഷിയെ കൊലപ്പെടുത്തുകയായിരുന്നു.

Read more topics: murder,
English summary
father killed pregnant daughter
topbanner

More News from this section

Subscribe by Email