Sunday August 9th, 2020 - 8:38:pm

ഞാന്‍ മരിച്ചാല്‍ മകന്‍ ഒറ്റക്കാകും ; മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ 82 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

suji
 ഞാന്‍ മരിച്ചാല്‍ മകന്‍ ഒറ്റക്കാകും ; മാനസിക വെല്ലുവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ 82 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഞാന്‍ മരിച്ചാല്‍ അവനെ നോക്കാന്‍ ഇനി ആരാണുള്ളതെന്ന ചോദ്യം ഈ അച്ഛന്റെ ഉള്ളില്‍ നീറി. ചെന്നൈ ആല്‍വാര്‍പേട്ടിലാണ് 82 കാരനായ വിശ്വനാഥന്‍ 44 കാരനായ മകന് ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മകനെ കൊന്ന ശേഷം മൃതദേഹത്തിന് സമീപം മരണം കാത്തു കിടക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഫ്‌ളാറ്റുകാരാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ മകന്റെ അഴുകിയ മൃതദേഹം കെട്ടിപിടിച്ചു കിടക്കുന്ന പിതാവിനെയാണ് കണ്ടത്. 15 വര്‍ഷം മുമ്പ് ഭാര്യ മരിച്ച ശേഷം മകനെ നോക്കുന്നത് അച്ഛനാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്‌റ്റെനോഗ്രാഫറായി വിരമിച്ച വ്യക്തിയാണ് വിശ്വനാഥന്‍. തന്റെ മരണ ശേഷം മകന്‍ അനാഥനാകുമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയത്. മകനൊപ്പം ഉറക്കഗുളിക കഴിച്ച വിശ്വനാഥന്‍ അബോധാവസ്ഥയിലായെങ്കിലും മരിച്ചില്ല.


അച്ഛനും മകനും പുറത്തിറങ്ങാറില്ല. അതിനാല്‍ അയല്‍ ഫ്‌ളാറ്റിലുള്ളവര്‍ സംശയിച്ചില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് പോലീസിനെ അറിയിച്ചത്.

Read more topics: father ,killed, mentally ill son
English summary
father killed mentally ill son
topbanner

More News from this section

Subscribe by Email