Thursday July 16th, 2020 - 6:59:am

മരിച്ചുപോയ പിതാവിന്റെ മൃതദേഹത്തിന് ആയുര്‍വ്വേ ചികിത്സ നല്‍കി ഐപിഎസ് ഓഫീസറായ മകന്‍; സംഭവം പുറത്തറിഞ്ഞത് വീട്ടുജോലിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ വഴി

suji
മരിച്ചുപോയ പിതാവിന്റെ മൃതദേഹത്തിന് ആയുര്‍വ്വേ ചികിത്സ നല്‍കി ഐപിഎസ് ഓഫീസറായ മകന്‍; സംഭവം പുറത്തറിഞ്ഞത് വീട്ടുജോലിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ വഴി

വിദ്യാഭ്യാസവും ഉന്നത പദവിയും ഉണ്ടെന്ന് കരുതി വിവേകം വേണമെന്ന് നിര്‍ബന്ധമുണ്ടോ? തീര്‍ച്ചയായും ഇല്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഈ ഐപിഎസ് ഓഫീസര്‍. ഭോപ്പാലിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ് പിതാവിന് വീട്ടില്‍ ആയുര്‍വ്വേദ ചികിത്സ നടത്തിവന്നിരുന്നത്. ഇത് നല്ല കാര്യമല്ലേയെന്ന് ചിന്തിക്കാന്‍ വരട്ടെ, ഈ മനുഷ്യന്‍ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞ ശേഷമാണ് ഈ പരിപാടി തുടര്‍ന്നത്. മരണ സര്‍ട്ടിഫിക്കറ്റ് വരെ നല്‍കിയ ശേഷമാണ് മകനായ ഐപിഎസ് ഓഫീസര്‍ പിതാവിന് ചികിത്സ നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനുവരി 13നാണ് ബന്‍സാല്‍ ആശുപത്രിയില്‍ 84കാരനായ കെഎം മിശ്രയെ പള്‍മനറി പ്രശ്‌നങ്ങള്‍ മൂലം പ്രവേശിപ്പിച്ചിരുന്നു. 1987 ബാച്ച് ഐപിഎസ് ഓഫീസര്‍ രാജേന്ദ്ര കുമാര്‍ മിശ്ര ഇദ്ദേഹത്തിന്റെ മകനാണ്. ആശുപത്രി രേഖകള്‍ പ്രകാരം ജനുവരി 14 വൈകുന്നേരം മിശ്ര മരണത്തിന് കീഴടങ്ങി. എന്നാല്‍ മകന്‍ പിതാവിനെ സംസ്‌കരിക്കുന്നതിന് പകരം തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

മന്ത്രിമാര്‍ മുതല്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ താമസിക്കുന്ന 74 ബംഗ്ലാവ് പ്രദേശത്താണ് ഐപിഎസ് ഓഫീസറുടെ വീട്. ഇവിടെ എത്തിച്ച് പിതാവിന്റെ മൃതദേഹത്തിന് രാജേന്ദ്ര ആയുര്‍വ്വേദ ചികിത്സ നല്‍കുകയായിരുന്നു. വീട്ടില്‍ സഹായത്തിനായി പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിളുമാരാണ് ഈ വിചിത്ര സംഭവം പുറത്തെത്തിച്ചത്.

ആയുര്‍വ്വേദ ചികിത്സയോട് പിതാവ് പ്രതികരിക്കുന്നുവെന്നാണ് ഐപിഎസ് ഓഫീസറുടെ നിലപാട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

 

English summary
father dies ips officer gives ayurvedic treatment to body for a month
topbanner

More News from this section

Subscribe by Email