Sunday August 25th, 2019 - 11:48:pm
topbanner
topbanner

മകന്റെ നിരന്തരമായ അസഭ്യം പറയല്‍ സഹിക്കാന്‍ കഴിയാതെ പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Raji Mejo
മകന്റെ നിരന്തരമായ അസഭ്യം പറയല്‍ സഹിക്കാന്‍ കഴിയാതെ പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

നാഗ്പൂര്‍:മകന്റെ നിരന്തരമായ അസഭ്യം പറയല്‍ സഹിക്കാന്‍ കഴിയാതെ പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനു കാവലിരുന്ന പിതാവ് രാവിലെ പൊലീസില്‍ കീഴടങ്ങി. 71 കാരനായ ദാമോദര്‍ ബലാപൂര്‍ ആണ് പ്രതി.

നാഗ്പൂരിലാണ് സംഭവം. 38കാരനായ മകന്‍ സഞ്ജയ് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ 25000 രൂപ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപിച്ച് ബഹളം വെയ്ക്കുന്ന സഞ്ജയ് ഇവരെ അസഭ്യം പറയുന്നതും പതിവായിരുന്നു. ബുധനാഴ്ചയിലെ വഴക്ക് രാത്രി വൈകിയവേളയിലും തുടര്‍ന്നു. ഇതിന് പിന്നാലെ ഉറങ്ങാന്‍ പോയ സഞ്ജയിനെ ദാമോദര്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

പുലര്‍ച്ചെ ബന്ധുക്കളെ വിളിച്ച് ദാമോദര്‍ കൊലയുടെ കാര്യം അറിയിച്ചു. താന്‍ മൃതദേഹത്തിന് കാവലിരുന്ന കാര്യവും അറിയിച്ച ദാമോദര്‍ താന്‍ കീഴടങ്ങുമെന്ന് ഇവരോട് പറയുകയും ചെയ്തു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സഞ്ജയ്.

 

Read more topics: father, beheaded, killed , MURDER
English summary
The father beheaded his son and killed his son
topbanner

More News from this section

Subscribe by Email