Saturday August 24th, 2019 - 12:04:am
topbanner
topbanner

യോഗിയുടെ വാശിയ്ക്ക് മുന്നില്‍ മുട്ടുമടങ്ങാതെ പ്രിയങ്ക ഗാന്ധി ; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു ; തിരികെ വരുമെന്നും ഉറപ്പു നല്‍കി

suji
യോഗിയുടെ വാശിയ്ക്ക് മുന്നില്‍ മുട്ടുമടങ്ങാതെ പ്രിയങ്ക ഗാന്ധി ; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു ; തിരികെ വരുമെന്നും ഉറപ്പു നല്‍കി

ഉത്തര്‍ പ്രദേശിലെ മിര്‍സാപ്പൂരില്‍ കരുതല്‍ തടങ്കലിലായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സംഭവത്തിലെ ഇരകളെ കണ്ടു. ഇന്നലെ നിരോധനാഞ്ജ ലംഘിക്കരുതെന്ന് പറഞ്ഞ് യോഗി സര്‍ക്കാരിന്റെ പോലീസ് പ്രിയങ്കയെ വിലക്കിയിരുന്നു. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ യോഗി സര്‍ക്കാരും പിന്‍വാങ്ങി.

സോന്‍ഭദ്ര വെടിവയ്പ്പിലെ ഇരകളുടെ ബന്ധുക്കളെ കണ്ട സ്ഥിതിയ്ക്ക് താന്‍ വന്ന കാര്യം സാധിച്ചു എന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തര്‍ പ്രദേശ് ഭരണകൂടം തന്റെ തന്നെ തടവിലാക്കിയതിനെക്കുറിച്ച് എന്ത് പറയുമെന്ന് നോക്കാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ന് രാവിലെ, ഇരകളുടെ ബന്ധുക്കളെ കാണാതെ താന്‍ ഇവിടെ നിന്നും പോകില്ല എന്നറിയിച്ചുകൊണ്ട് പ്രിയങ്ക ഗസ്റ്റ്ഹൗസിന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ഉത്തര്‍ പ്രദേശ് പൊലീസ് ഇതിന് അനുവദിച്ചില്ല. എന്നാല്‍ സോന്‍ഭദ്രയിലുണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കാണാനായി ഗസ്റ്റ് ഹൗസിലേക്ക് എത്തിയപ്പോള്‍ ഇവരെ പൊലീസ് കടത്തിവിട്ടു.ബന്ധുക്കളെ കണ്ട ശേഷം, യോഗി ആദിത്യനാഥാണ് ഉത്തര്‍ പ്രദേശിലെ മരണങ്ങള്‍ക്ക് കാരണമെന്നും, അല്ലാതെ നെഹ്‌റുവല്ല എന്നും പ്രിയങ്ക പരിഹസിച്ചു. സോന്‍ഭദ്ര സംഭവത്തിലെ ഇരകള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

English summary
family members of sonbhadra clash victims meet priyanka gandhi at up guesthouse
topbanner

More News from this section

Subscribe by Email