Wednesday February 26th, 2020 - 4:19:pm
topbanner

പത്തു വര്‍ഷത്തിനിടെ ആയിരം ശസ്ത്രക്രിയകള്‍ ; വ്യാജ ഡോക്ടര്‍ ഒടുവില്‍ പോലീസ് പിടിയിലായി

suji
പത്തു വര്‍ഷത്തിനിടെ ആയിരം ശസ്ത്രക്രിയകള്‍ ; വ്യാജ ഡോക്ടര്‍ ഒടുവില്‍ പോലീസ് പിടിയിലായി

പത്തു വര്‍ഷത്തോളം വ്യാജ ഡോക്ടറായി ജോലി ചെയ്തിരുന്നയാള്‍ ഒടുവില്‍ പോലീസ് പിടിയിലായി.മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഓംപാലാണ് പിടിയിലായത്. തന്നെ ആരോ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ശ്രമിക്കുന്നുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പത്തുവര്‍ഷമായിനടന്ന തട്ടിപ്പ് പുറത്തുവന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജേഷ് ശര്‍മ്മയെന്ന പേരിലാണ് ഇയാള്‍ മീററ്റില്‍ അറിയപ്പെടുന്നത്. മൈസൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഓം പാല്‍ മീററ്റില്‍ ജോലിക്ക് കയറിയത്. മൈസൂരില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ശേഷം വിദേശത്തേക്ക് കുടിയേറിയ സുഹൃത്ത് രാജേഷിന്റെ സര്‍ട്ടിഫിക്കറ്റാണ് ഓംപാല്‍ ദുരുപയോഗം ചെയ്തത്. ഈ സര്‍ട്ടിഫിക്കറ്റില്‍ ഓംപാല്‍ തന്റെ ഫോട്ടോ വെട്ടി ഒട്ടിക്കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതോടെ അതില്‍ രാജേഷ് ആര്‍ എന്നു മാത്രമാണ് പോലീസ് കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഓം പ്രകാശ് കുടുങ്ങിയത്. ആയിരത്തോളം ശസ്ത്രക്രിയകള്‍ താന്‍ നടത്തിയിട്ടുണ്ടെന്ന് ഇയാള്‍പോലീസിനോട് വെളിപ്പെടുത്തി. നഴ്‌സിങ് ഹോമും ഇയാള്‍ നടത്തിവന്നിരുന്നു.

Read more topics: fake doctor,arrested
English summary
fake doctor arrested
topbanner

More News from this section

Subscribe by Email