Sunday September 26th, 2021 - 12:00:pm

ഫേസ്ബുക്കില്‍ വ്യാജപ്പേരിലെത്തി പ്രണയിച്ചത് മുന്‍ ദമ്പതികള്‍; വീണ്ടും തല്ലിപ്പിരിഞ്ഞു

NewsDesk
ഫേസ്ബുക്കില്‍ വ്യാജപ്പേരിലെത്തി പ്രണയിച്ചത് മുന്‍ ദമ്പതികള്‍; വീണ്ടും തല്ലിപ്പിരിഞ്ഞു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബറേലി: വിവാഹ ജീവിതം വേര്‍പിരിഞ്ഞവര്‍ പുതിയ ബന്ധത്തിനായി ഫേസ്ബുക്കില്‍ വ്യാജപ്പേരിലെത്തിയപ്പോള്‍ വീണ്ടും പ്രണയബദ്ധരായി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അപൂര്‍വസംഭവം അരങ്ങേറിയത്.

ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ പരസ്പരം അറിയാതെയാണ് ഫേസ്ബുക്കിലൂടെ അടുത്തത്. കള്ളപ്പേരുകളില്‍ മാസങ്ങളോളം പ്രണയിച്ചശേഷം ഇരുവരും പരസ്പരം കാണാന്‍ തീരുമാനിച്ചു.

റെസ്‌റ്റോറന്റില്‍ വച്ച് പരസ്പരം കണ്ടപ്പോഴാണ് ഇരുവര്‍ക്കും സത്യം ബോധ്യമായത്. ഇതോടെ ഇരുവരും വന്‍തര്‍ക്കമായി. ചീത്തവിളിയായി. കണ്ടുനിന്നവര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയായി.

സംഭവം കൈവിട്ടുപോകുമെന്ന് ബോധ്യമായതോടെ റെസ്‌റ്റോറന്റ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലിസെത്തി ഇവരെ രണ്ടുപേരെയും കൗണ്‍സിലിങ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Read more topics: Facebook, romance, girlfriend, man, wife
English summary
Facebook romance turns sour, ‘girlfriend’ turns out to be man’s wife
topbanner

More News from this section

Subscribe by Email