Sunday September 26th, 2021 - 11:32:am

ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവെച്ചു

NewsDesk
ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവെച്ചു


ന്യൂഡല്‍ഹി: നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായി ട്രായി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡി രാജിവെച്ചു. ഇന്ത്യയിലെ ഫ്രീ ബേസിക് പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫേസ്ബുക്ക് ഉന്നതര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫേസ്ബുക്ക് ഓഫിസിലേക്കു തിരികെ പോകുകയാണെന്ന് അവര്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് ഇക്കാര്യം കിര്‍തിക അറിയിച്ചത്. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതിക്കെതിരായി ട്രായ് നിലപാടെടുത്തതാണ് കിര്‍തികയുടെ രാജിക്കു കാരണം.

ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് കിര്‍തിക. കിര്‍തികയ്ക്ക് പിന്‍ഗാമിയായി ആരാണ് ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് എത്തുകയെന്നത് ഇതുവരെ അറിയിച്ചിട്ടില്ല.

 

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

 മോഹന്‍ലാല്‍ കച്ചവടവത്കരിക്കപ്പെട്ടു: സംവിധായകന്‍ തുറന്നന്നു പറയുന്നു

Read more topics: Facebook, India, Kirthiga Reddy
English summary
Facebook India's managing director Kirthiga Reddy steps down
topbanner

More News from this section

Subscribe by Email