Tuesday January 21st, 2020 - 8:55:am
topbanner

ഉപതെരഞ്ഞെടുപ്പ്​ ജയം ബി.ജെ.പിയുടെ ധാര്‍ഷ്​ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് മമത

RA
ഉപതെരഞ്ഞെടുപ്പ്​ ജയം ബി.ജെ.പിയുടെ ധാര്‍ഷ്​ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് മമത

 കൊല്‍ക്കത്ത: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിജെപിക്ക് ബംഗാളിലും കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മൂന്ന് സീറ്റുകളിലും ഭരണ കക്ഷിയായ തൃണമൂല്‍ വിജയിച്ചു. ഇത് ഇത്​ ജനങ്ങളുടെ വിജയമാണെന്ന് ​. മുഖ്യമന്ത്രി മമത ബാനര്‍ജി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കലിയഗഞ്ച്​, ഖരക്​പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന്​ നിയമസഭാ സീറ്റുകളിലേക്കാണ്​ ബംഗാളില്‍ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ സിറ്റിങ്​ സീറ്റ്​. ഖരഗ്​പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച്​ കോണ്‍ഗ്രസി​​െന്‍റയും സിറ്റിങ്​ സീറ്റായിരുന്നു. കലിയഗഞ്ചിലും ഖരഗ്​പൂരിലും ഇതാദ്യമായാണ്​ തൃണമൂല്‍ ജയിക്കുന്നത്​.

വികസനമാണ്​ ബംഗാളില്‍ ജയിച്ചിരിക്കുന്നത്​. ധാര്‍ഷ്​ട്യം ബംഗാളില്‍ വിലപോകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്​കരിച്ചുവെന്നും മമത പറഞ്ഞു.

ജനങ്ങളോട്​ ഇന്ത്യക്കാരാണെന്ന്​ തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്​. ഇതിനെതിരായ ജനവിധി കൂടിയാണ്​ ബംഗാളില്‍ ഉണ്ടായതെന്ന്​ പൗരത്വ രജിസ്​റ്റര്‍ പരാമര്‍ശിച്ച്‌​ മമത വ്യക്​തമാക്കി.

 

Read more topics: election, mamatha ,response
English summary
election mamatha response
topbanner

More News from this section

Subscribe by Email