Sunday January 19th, 2020 - 12:27:pm
topbanner

ബി.ജെ.പിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യ', പാര്‍ട്ടി വിടുന്നുവെന്ന സൂചന നല്‍കി ഏക്‌നാഥ് ഖഡ്‌സെ

suji
 ബി.ജെ.പിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യ', പാര്‍ട്ടി വിടുന്നുവെന്ന സൂചന നല്‍കി ഏക്‌നാഥ് ഖഡ്‌സെ

ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് താന്‍ നിരന്തരം അവഗണന നേരിടുകയാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. എന്‍.സി.പി തലവന്‍ ശരദ് പവാറുമായി ഖഡ്‌സെ ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബി.ജെ.പി കേന്ദ്രനേതാക്കളുമായുള്ള തന്റെ കൂടിക്കാഴ്ച നീണ്ടുപോയെന്നും നേതാക്കളെ കാണാനുള്ള സമയം അവര്‍ അനുവദിച്ചില്ലെന്നുമാണ് ഖഡ്‌സെ പറഞ്ഞത്.പവാര്‍ സാഹിബുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ഉദ്ദവുമായി കൂടിക്കാഴ്ച്ക്ക് ഒരുങ്ങുകയാണെന്നും ഖഡ്‌സെ തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

'എന്‍.സി.പി സേന നേതാക്കളുമായുള്ള എന്റെ കൂടിക്കാഴ്ച ബി.ജെ.പിശിവസേന സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച ഒരു ജല പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. അത് തുടരേണ്ടതുണ്ട്. അതേസമയം ബി.ജെ.പി എന്നോട് മോശമായി പെരുമാറിക്കൊണ്ടിരിക്കുകയാണ്. എന്നെ അവഗണിക്കുന്നത് അവര്‍ പതിവാക്കിയിരിക്കുന്നു. ഇത്തരമൊരു നിലപാടാണ് അവര്‍ തുടരുന്നതെങ്കില്‍ ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും' ഖഡ്‌സെ പറഞ്ഞു.

 

Read more topics: eknath khadse,bjp, shiv sena
English summary
eknath khadse may quit from bjp
topbanner

More News from this section

Subscribe by Email