Saturday October 24th, 2020 - 5:40:am

കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Anusha unni
കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കല്‍ബുര്‍ഗി: കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളിയ നിലയിൽ. സംഭവത്തില്‍ 35കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെണ്‍കുട്ടിക്ക് തിങ്കളാഴ്ച സ്‌കൂള്‍ ഇല്ലായിരുന്നു. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഉച്ചക്ക് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത് പ്രതിയെഗ്രാമവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെമൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Read more topics: rape, karnataka,
English summary
eight year old girl was raped and killed in Karnataka
topbanner

More News from this section

Subscribe by Email