Friday August 7th, 2020 - 1:32:am

വലയ സൂര്യഗ്രഹണം ; ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടത് മൂന്ന് മണിക്കൂര്‍

Anusha unni
വലയ സൂര്യഗ്രഹണം ; ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടത് മൂന്ന് മണിക്കൂര്‍

വൈകല്യം മാറാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടു. സൂര്യഗ്രഹണ സമയത്ത് ഇത്തരത്തില്‍ കുഴിച്ചിട്ടാല്‍ ശാരീരിക വെല്ലുവിളികളില്‍ നിന്നും മോചനം നേടാനാകും എന്ന വിശ്വാസത്തിലാണ് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കര്‍ണാടകയിലെ കൽബുർഗി ജില്ലയിലുള്ള താജ്സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മൂന്ന് കുട്ടികളെ ഇന്ന് രാവിലെ എട്ട് മണി മുതല്‍ 11.05 വരെ മണ്ണില്‍ കുഴിച്ചിട്ടത്. സമീപത്തുള്ള ഐനോളി ഗ്രാമത്തിലും സമാന സംഭവം അരങ്ങേറി. ഇവിടെ ഭിന്നശേഷിക്കാരായ നാലുകുട്ടികളെയാണ് ഇത്തരത്തില്‍ മൂന്നുമണിക്കൂര്‍ മണ്ണില്‍ കുഴിച്ചിട്ടത്.

തല വരെ മണ്ണില്‍ കുഴിച്ചിട്ടാല്‍ കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളില്‍ നിന്ന് ആശ്വാസമുണ്ടാകുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്.സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപെടുകയും, തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read more topics: karnataka,eclipse
English summary
eclipse ritual in karnataka for handicaped children
topbanner

More News from this section

Subscribe by Email