Wednesday October 16th, 2019 - 5:28:pm
topbanner

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു

NewsDesk
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇ-സിഗരറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇ സിഗരറ്റുകളുടെ പരസ്യങ്ങളും നിരോധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇ സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാന്‍രുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണം ഇല്ല. 150ല്‍ അധികം ഫ്ലേവറുകളിലാണ് ഇ സിഗരറ്റ് വിപണിയില്‍ എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി പോലെ യുവാക്കളില്‍ പടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി.

നിയമം ലംഘിച്ചാല്‍ പരമാവധി ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പുകവലിയില്‍ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാല്‍ പുകവലിയോട് സമാനമായി ആളുകള്‍ ഇ-സിഗരറ്റിനും അടിമപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പലരും പുകവലിയില്‍ നിന്ന് മുക്തമാകണം എന്ന ചിന്തയോടെയല്ല ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നത്.

Read more topics: e cigarette, banned, India,
English summary
e cigarette banned in India
topbanner

More News from this section

Subscribe by Email