Tuesday February 18th, 2020 - 8:55:am
topbanner

എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ കമ്പനികള്‍ രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്ക്കണം ; ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം

suji
എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ കമ്പനികള്‍ രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്ക്കണം ; ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനവുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള എല്ലാ പിഴകളും ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് മുമ്പായി അടച്ചു തീര്‍ക്കണം എന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം. ഭാരതി എയര്‍ടെല്‍ വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളോടാണ് കുടിശ്ശിക അര്‍ദ്ധരാത്രിക്ക് മുമ്പ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) ഇനത്തില്‍ 1.47 ലക്ഷം കോടി രൂപയാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കമ്പനികള്‍ അടയ്‌ക്കേണ്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ ജസ്റ്റിസ് അരുണ്‍ മിശ്ര ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഈ തുക അടയ്ക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചു പൂട്ടണം എന്നുവരെ ബെഞ്ച് പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ തുക ഇന്ന് തന്നെ അടച്ചു തീര്‍ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

 

English summary
dot asks airtel vodafone idea, others to clear agr dues by midnight
topbanner

More News from this section

Subscribe by Email