Wednesday January 29th, 2020 - 9:07:pm
topbanner

അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ കുഞ്ഞിന് രക്ഷയായത് തെരുവ് നായ്ക്കള്‍ 

suji
അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ കുഞ്ഞിന് രക്ഷയായത് തെരുവ് നായ്ക്കള്‍ 

അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ നവജാത ശിശുവിന് രക്ഷകരായത് തെരുവ് നായ്ക്കള്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന് സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന നായകള്‍ കുഞ്ഞിനെ ഓടയില്‍ നിന്ന് കരയ്ക്ക് കയറ്റുന്നതും പിന്നീട് കുരച്ച് ബഹളം ഉണ്ടാക്കി ആളുകളെ വിളിച്ചുവരുത്തുന്നതും ക്യാമറയില്‍ കാണാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നായ്ക്കളുടെ കുരകേട്ട് ആളുകള്‍ എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയിപ്പോള്‍ ഐസിയുവിലാണ്. അപകട നില തരണം ചെയ്തിട്ടില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read more topics: dog , save, new born baby
English summary
dog saved new born baby
topbanner

More News from this section

Subscribe by Email