Thursday August 6th, 2020 - 6:49:pm

യുപിയിൽ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു

Anusha unni
യുപിയിൽ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു

ഉത്തർപ്രദേശ് : ഫറൂഖാബാദില്‍ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചു കൊന്നു. രവി കുമാര്‍ എന്നയാളുടെ കുട്ടിയെയാണ് നായ കടിച്ച്‌ കൊന്നത്. ആവാസ് വികാസ് കോളനിയിലെ ആകാശ് ഗംഗാ ആശുപത്രിയിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രവി കുമാറിന്റെ ഭാര്യയെ പ്രസവത്തിനായി ആകാശ് ഗംഗാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവിക പ്രസവം നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് സിസേറിയന്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടി പിറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം കുട്ടിയെ നായ കടിച്ചുകൊല്ലുകയായിരുന്നു.

ഓപ്പറേഷന്‍ തീയറ്ററില്‍ നായ കടന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രവി കുമാര്‍ കൂടി കയറിച്ചെന്നപ്പോ രക്തത്തില്‍ കുളിച്ച്‌ നിലത്ത് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
അനാസ്ഥമൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി രവി കുമാര്‍ പോലീസില്‍ പരാതി നല്‍കി. ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും എതിരെയാണ് പരാതി. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read more topics: utharpradesh, dog bite
English summary
dog killed baby in UP hospital
topbanner

More News from this section

Subscribe by Email