Thursday October 17th, 2019 - 1:37:pm
topbanner

നായ പെണ്‍കുട്ടിയെ ആക്രമിച്ചു; ഉടമസ്ഥനും മകനും ആറുമാസത്തെ ജയില്‍ ശിക്ഷ

Raji Mejo
 നായ പെണ്‍കുട്ടിയെ ആക്രമിച്ചു; ഉടമസ്ഥനും മകനും ആറുമാസത്തെ ജയില്‍ ശിക്ഷ

നവന്‍ഷഹര്‍(പഞ്ചാബ്) : പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് നായയുടെ ഉടമസ്ഥര്‍ക്ക് ആറുമാസം തടവുശിക്ഷ. പഞ്ചാബിലെ നവന്‍ഷഹറില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ആക്രമണ സംഭവത്തിനാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. നായയുടെ ഉടമസ്ഥരായ ദൗലത് സിംഗ് മകന്‍ സാവന്‍ പ്രീത് എന്നിവര്‍ക്കാണ് പഞ്ചാബ് കോടതി ആറുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ശിക്ഷക്കാധാരമായ സംഭവം.അമ്പലത്തില്‍ നിന്ന് മടങ്ങിവരികയായിരുന്നു പന്ത്രണ്ട് വയസുകാരിയെ ഇവരുടെ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ ആക്രമിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. പന്ത്രണ്ട് ദിവസത്തോളം ആശുപത്രിയില്‍ കളിയേണ്ടിയും വന്നു. പിന്നാലെയാണ് ഇവര്‍ പരാതി നല്‍കിയത്.

പിറ്റ്ബുള്‍ പോലെയുള്ള അപകടകാരിയായ നായയെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ തെരുവിലേക്ക് ഇറക്കിയത് വലിയ കുറ്റമാണെന്നാണ് കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് അറിയിച്ചത്. ഇത്തരം സംഭവങ്ങളില്‍ നായയുടെ ഉടമസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്ക് വൈകാതെ തന്നെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

 

Read more topics: dog, attacked, girl, Owner , jail
English summary
The dog attacked the girl; Owner and son sentenced to six months in jail
topbanner

More News from this section

Subscribe by Email