Monday December 9th, 2019 - 3:52:pm
topbanner

70 വയസ്സുകാരന്റെ കണ്ണില്‍ നിന്ന് 7 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

suji
70 വയസ്സുകാരന്റെ കണ്ണില്‍ നിന്ന് 7 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

70 വയസ്സുകാരന്റെ കണ്ണില്‍ നിന്ന് ജീവനുള്ള വിരയെ കണ്ടെടുത്തു. ഏഴു സെന്റീമീറ്റര്‍ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഗുജറാത്തിലെ സൂറത്തില്‍ ബച്ചൂറിന് സമീപമുള്ള ഗ്രാമവാസിയായ ജാഷു പട്ടേലിന്റെ കണ്ണില്‍ നിന്നുമാണ് വിരയെ കണ്ടെടുത്തത്. രണ്ടുമാസമായി വലതു കണ്ണില്‍ കടുത്തവേദനയുമായി ഇദ്ദേഹം ഡോക്ടറെ സമീപിക്കുകയായിരുന്നു. പല മരുന്നുകളും പരീക്ഷിച്ചെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയി കണ്ണിനുള്ളില്‍ വിരയെ കണ്ടെടുക്കുകയായിരുന്നു. 30 മിനുറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ വിരയെ കണ്ണില്‍ നിന്ന് നീക്കം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് അപൂര്‍വ്വമായ കേസാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ണിനുള്ളിലെ വെള്ളഭാഗത്താണ് വിരയെ കണ്ടെത്തിയത്. യാദൃശ്ചികമായി രക്തത്തിലൂടെ ശരീരത്തിനകത്ത് കയറിപ്പറ്റി വിര വളര്‍ന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പട്ടേലിന്റെ കേസ് വ്യത്യസ്മാണെന്നാണ് ഡോക്ടര്‍മാര്‍ സംശയക്കുന്നു.

12 വര്‍ഷം മുന്‍പ് 72കാരനെ നായ കടിച്ചിരുന്നു. അതിലൂടെ വിര അകത്ത് പ്രവേശിച്ചതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. തുടര്‍ന്ന് രക്തത്തിലൂടെ കണ്ണില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 

Read more topics: doctors ,7cm long worm, eye
English summary
doctors remove 7cm long worm from mans eyeball
topbanner

More News from this section

Subscribe by Email