Monday April 12th, 2021 - 10:03:am

മത വികാരം വ്രണപ്പെടുത്തി ; ഡോക്ടറെ വലിച്ചിഴച്ച് തെരുവില്‍ നിര്‍ത്തി ; എല്ലാവരുടേയും മുന്നില്‍ വച്ച് മുട്ടില്‍ നിന്ന് മാപ്പു പറയിപ്പിച്ചു

suji
 മത വികാരം വ്രണപ്പെടുത്തി ; ഡോക്ടറെ വലിച്ചിഴച്ച് തെരുവില്‍ നിര്‍ത്തി ; എല്ലാവരുടേയും മുന്നില്‍ വച്ച് മുട്ടില്‍ നിന്ന് മാപ്പു പറയിപ്പിച്ചു

ഒഡീഷയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആയുര്‍വേദ ഡോക്ടറെ നടുറോഡില്‍ വലിച്ചിഴച്ച് ബജറംഗ്ദള്‍. നബരണ്‍പൂര്‍ ജില്ലയിലെ ജാരിഗാവ് പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. ഭവ്‌തോഷ് മണ്ഡല്‍ എന്ന ആയുര്‍വേദ ഡോക്ടറാണ് ബജ് രംഗ് ദളിന്റെ ക്രൂരതക്ക് ഇരയായത്. കുറച്ച് നാളുകള്‍ക്ക മുന്‍പാണ് ഭവ്‌തോഷ് പ്രദേശത്ത് ലൈംഗികജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സാകേന്ദ്രം ആരംഭിച്ചത്. ചികിത്സാകേന്ദ്രത്തിന്റെ പരസ്യത്തിന് വേണ്ടി ഹിന്ദുദൈവങ്ങളായ കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചത് ബജ് രംഗ് ദളിന്റെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചികിത്സാകേന്ദ്രത്തിലെത്തി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ക്ലിനിക്കില്‍ നിന്നും വലിച്ചിറക്കി കൊണ്ടുവന്ന് പൊതുമദ്ധ്യത്തില്‍ വെച്ചായിരുന്നു മര്‍ദ്ദനം. എല്ലാവരുടെയും മുന്നില്‍ വെച്ച് മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

Read more topics: doctor, religious sentiment,street
English summary
doctor heckled forced to kneel down on street for hurting religious sentiment
topbanner

More News from this section

Subscribe by Email