Tuesday September 29th, 2020 - 7:46:pm

കൊവിഡ് 19; മധ്യപ്രദേശില്‍ ഡോക്ടര്‍ മരിച്ചു

JB
കൊവിഡ് 19; മധ്യപ്രദേശില്‍ ഡോക്ടര്‍ മരിച്ചു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ ശത്രുഘ്‌നന്‍ പഞ്ച്വാനി(55)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകന്‍ മരിക്കുന്നത് ആദ്യമാണ്. ശത്രുഘ്‌നന്‍ പഞ്ച്വാനി കൊറോണ രോഗികളെ ചികിത്സിച്ചിട്ടില്ലെന്ന് കൂടെ ജോലി ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചികിത്സിച്ചവരില്‍ അധികവും ചേരിയില്‍ നിന്നുള്ളവരാണ്. അദ്ദേഹം പലപ്പോഴും രോഗികളില്‍ നിന്ന് ഫീസ് വാങ്ങിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ശത്രുഘ്‌നന്‍ പഞ്ച്വാനിയുടെ ഭാര്യയും മൂന്ന് മക്കളും ഓസ്‌ട്രേലിയയിലാണ്.

ഇന്‍ഡോറില്‍ ഇതുവരെ 173 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 16 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ നഴ്‌സുമാര്‍ക്ക് അടക്കം കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 

English summary
doctor died in madhyapradesh due to corona
topbanner

More News from this section

Subscribe by Email