Tuesday June 2nd, 2020 - 7:34:am

വയറുവേദനയുമായി ഡോക്ടറെ സമീപിച്ച് യുവാക്കള്‍: ഒടുവില്‍ ഡോക്ടറുടെ കുറിപ്പ് കണ്ട് ഞെട്ടി

JB
 വയറുവേദനയുമായി ഡോക്ടറെ സമീപിച്ച് യുവാക്കള്‍: ഒടുവില്‍ ഡോക്ടറുടെ കുറിപ്പ് കണ്ട് ഞെട്ടി

റാഞ്ചി: വയറുവേദനയുമായി സമീപിച്ച യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍. റാഞ്ചിയിലെ ഛത്ര ജില്ലയിലാണ് സംഭവം. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് യുവാക്കളായ ഗോപാല്‍ ഗഞ്ചുവും കമേശ്വവര്‍ ജന്ഹുവും റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇവിടെ ഇവരെ പരിശോധിച്ച മുകേഷ് കുമാര്‍ എന്ന ഡോക്ടറാണ് ഇവര്‍ക്ക് പ്രെഗ്‌നന്‍സി ടെസ്റ്റ് നടത്താന്‍ കുറിച്ച് നല്‍കിയത്. ഇതിന് പുറമെ എച്ച്‌ഐവി, ഹീമോഗ്ലോബിന്‍ പരിശോധനകളും നിര്‍ദേശിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡോക്ടറുടെ കുറിപ്പ് കണ്ട് അമ്പരന്ന യുവാക്കള്‍ പരാതിയുമായി ഛത്രയിലെ സിവില്‍ സര്‍ജനായ അരുണ്‍ കുമാര്‍ പസ്വാനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് പസ്വാന്‍ അറിയിച്ചത്. അതേസമയം മുകേഷ് കുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഝാര്‍ഖണ്ഡിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഇത്തരം വിചിത്ര ആരോപണങ്ങള്‍ ഉയരുന്നത്. നേരത്തെ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കോണ്ടം നിര്‍ദേശിച്ച ഡോക്ടറുടെ നടപടി വിവാദം ഉയര്‍ത്തിയിരുന്നു. കിഴക്കന്‍ സിംഗ്ഭം ജില്ലയിലായിരുന്നു സംഭവം. ഫാര്‍മസിയില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴാണ് കോണ്ടമാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയതെന്ന് യുവതി തിരിച്ചറിഞ്ഞത്.

 

Read more topics: docter letter, to patient,
English summary
docter letter to patient
topbanner

More News from this section

Subscribe by Email