Monday October 21st, 2019 - 3:03:am
topbanner

ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

JB
ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തിടെ ആയിരത്തോളം ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നതെങ്കിലും അടുത്തിടെയായി ഡെങ്കി റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം കൂടിയതായാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഡെറാഡൂണിലെ റായ്പൂർ പ്രദേശത്താണ് ആദ്യമായി ഡെങ്കി റിപ്പോർട്ട് ചെയ്തത്. എന്നാൽ വളരെ വേഗം ഡെങ്കിപ്പനി എല്ലായിടത്തും വ്യാപിച്ചു. നഗരത്തിലെ എല്ലാ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡെങ്കി വ്യാപകമായതോടെ ഡെറാഡൂണിലെ സ്കൂളുകളിൽ കുട്ടികൾ കുറവാണ്. ചില സ്കൂളുകൾക്ക് അധികൃതർ അവധി നൽകിയിട്ടുണ്ട്.

"ഭീഷണി തടയുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. ഞങ്ങൾ സ്കൂളുകളിൽ പ്രചാരണം നടത്തുന്നുണ്ട്. മുനിസിപ്പൽ ജീവനക്കാർ നഗരം ഇടയ്ക്കിടെ വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്യുന്നുണ്ട്," ചീഫ് മെഡിക്കൽ ഓഫീസർ എസ്.കെ. ഗുപ്ത പറഞ്ഞു. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർ ആശങ്കാകുലരാണ്.

ടൂറിസം സീസൺ അല്ലാത്തതിനാൽ ഇതുവരെ വലിയ പ്രത്യാഘാതം ഉണ്ടായിട്ടില്ല. എന്നാൽ അടുത്ത് സീസൺ ആരംഭിക്കാനാരിക്കെ ഡെങ്കി പടരുന്നത് ആശങ്കാജനകമാണെന്ന് ടൂറിസ്റ്റ് ഓപ്പറേറ്ററായ ചന്ദ്രമോഹൻ പറഞ്ഞു.

നിരവധി പോലീസ് ഉദ്യോഗസ്ഥൻമാരും ജവാൻമാരും ഡെങ്കി പിടിപെട്ട് കിടപ്പിലായിട്ടുണ്ട്. ഇതുവരെ 120 പൊലീസുകാർ ഡെങ്കി പിടിപെട്ട് ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: dengu case spreaded, in utharaqand,
English summary
dengu case spreaded in utharaqand
topbanner

More News from this section

Subscribe by Email