Monday August 10th, 2020 - 11:28:am

പ്രവാസികള്‍ ആശങ്കയില്‍; കൈയ്യിലുള്ള ഇന്ത്യന്‍ കറന്‍സി എങ്ങിനെ നാട്ടിലെത്തിക്കും?

NewsDesk
പ്രവാസികള്‍ ആശങ്കയില്‍; കൈയ്യിലുള്ള ഇന്ത്യന്‍ കറന്‍സി എങ്ങിനെ നാട്ടിലെത്തിക്കും?

ലണ്ടന്‍: 500, 1000 രൂപ നോട്ടുകള്‍ രാജ്യത്ത് അസാധുവാക്കിയതോടെ മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയില്‍. നാട്ടില്‍ നിന്നും പോകുമ്പോള്‍ കൈയ്യില്‍ കരുതുന്ന പോക്കറ്റ് മണികള്‍ എന്തുചെയ്യുമെന്നാണ് പ്രവാസികളുടെ ആശങ്ക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെറിയ തുകയാണെങ്കിലും ഇവ നിശ്ചിത സമയത്തിനുള്ളില്‍ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗശൂന്യമാകും. നാട്ടിലേക്ക് ഡിസംബര്‍ 30ന് മുന്‍പ് അവധിക്കെത്തുന്നവര്‍ക്ക് ഇതൊരു വിഷയമാകില്ല.

ഇതിനുശേഷം നോട്ടുകള്‍ മാറിവാങ്ങാന്‍ കഴിയില്ലെന്നതിനാല്‍ നാട്ടിലേക്ക് അവധിക്കു വരുന്നവരുടെ കൈയ്യില്‍ കൊടുത്തുവിടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രവാസികള്‍.

ഉടനടി നാട്ടില്‍ പോകുന്നവരുടെ പക്കല്‍ പണം കൊടുത്തയച്ച് മാറിയെടുക്കുകയാണ് പ്രവാസികളുടെ മുന്നിലുള്ള ഏക പോംവഴി. ഒരാള്‍ക്ക് 25,000 രൂപവരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറിയെടുക്കാം.

ഇന്ത്യയില്‍നിന്നും വിദേശത്തേക്ക് യാത്രചെയ്യുന്ന റസിഡന്റ്‌സിനും നോണ്‍ റസിഡന്‍സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരത്തെ 10,000 രൂപയായിരുന്ന ഇത് 2014 ജൂണിലാണ് റിസര്‍വ് ബാങ്ക് 25000 ആയി വര്‍ധിപ്പിച്ചത്. പ്രവാസികളുടെ പക്കലുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 ശബരിമല പ്രവേശനം: സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി ശില്‍പ്പ നായര്‍

English summary
Demonetising Rs 500, 1000 notes a very bold step to fight black money
topbanner

More News from this section

Subscribe by Email