Monday June 1st, 2020 - 10:45:am

കോവിഡ്19: നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിസ കരിമ്പട്ടികയില്‍പ്പെടുത്തും

JB
കോവിഡ്19: നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിസ കരിമ്പട്ടികയില്‍പ്പെടുത്തും

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലിഗ്-ഇ-ജമാത്തിലെ മര്‍ക്കസിന്റെ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിസ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തും. ഈ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അഞ്ചു പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്ന് മുന്നൂറോളം വിദേശികള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ രാജ്യത്തെ കൊറോണവൈറസ് ബാധയുടെ ഒരു പ്രധാന കേന്ദ്രം നിസ്സാമുദ്ദീനിലെ മര്‍ക്കസാണ്.മാര്‍ച്ച് പകുതിയോടെ നടന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 8,000-ത്തോളം ആളുകള്‍ക്കൊപ്പം ഈ വിദേശികളും പങ്കെടുത്തിരുന്നു.

വിസാച്ചട്ടലംഘനത്തിനാണ് വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദര്‍ശക വിസയില്‍ വരുന്നയാള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടം.

ഒരു വിദേശിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ ഭാവിയില്‍ ഇന്ത്യയില്‍ വീണ്ടും വരാന്‍ സാധിക്കുകയില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പൊലീസ് നിസ്സാമുദ്ദീനിലെ മര്‍ക്കസില്‍ 281 വിദേശികളെ കണ്ടെത്തിയിരുന്നു.

English summary
delhis nizamuddin markaz meet attend nri on black list
topbanner

More News from this section

Subscribe by Email