Saturday May 30th, 2020 - 4:26:pm

ഡല്‍ഹി കലാപം ; മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും

suji
ഡല്‍ഹി കലാപം ; മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും

അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെപ്പറ്റി മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന വേളയിലാണ് സര്‍ക്കാര്‍ ചര്‍ച്ചാ തിയ്യതി പ്രഖ്യാപിച്ചത്.വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാവും നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചര്‍ച്ചയാവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്.

 

 

English summary
delhi violence discussion in parliament on march 11
topbanner

More News from this section

Subscribe by Email