Wednesday April 8th, 2020 - 6:39:am
topbanner

ഡല്‍ഹിയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം ; സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനാകാതെ സേന

suji
ഡല്‍ഹിയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം ; സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനാകാതെ സേന

സംഘര്‍ഷം തുടരുന്ന ഡല്‍ഹിയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം. കരാവല്‍ നഗറിലെ വീടുകള്‍ക്ക് മുകളില്‍ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ഇതുവരെയും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം 13 ആയി ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുള്‍പ്പെടെ 180 ലേറെപ്പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ജാഫ്രാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ്, കരവാല്‍ നഗര്‍ തുടങ്ങിയിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

പലയിടത്തും പോലീസ് നിഷ്‌ക്രിയരാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസിന് മുന്നില്‍ നിന്ന് പോലും യത്രികര്‍ക്ക് നേരെ പേര് ചോദിച്ച് ആക്രമണം നടക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രസേനയെ രംഗത്തിറക്കിയിട്ടുണ്ട്.

 

English summary
delhi violence acid attack against force
topbanner

More News from this section

Subscribe by Email