Sunday March 29th, 2020 - 11:57:pm
topbanner

തലസ്ഥാനത്ത് സംഘര്‍ഷം ; വെടിയുതിര്‍ത്ത യുവാവിന്റെ ചിത്രം പുറത്ത്

suji
തലസ്ഥാനത്ത് സംഘര്‍ഷം ; വെടിയുതിര്‍ത്ത യുവാവിന്റെ ചിത്രം പുറത്ത്

തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ അനൂകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിനിടെ ഒരു വിഭാഗത്തിന് നേരെ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗമാളുകള്‍ മറ്റൊരു വിഭാഗത്തിനു നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓടിവരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാള്‍ കൂടുതല്‍ വേഗത്തില്‍ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയില്‍ കാണുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് താജ് മഹല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. നടന്ന സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്.മൗജ്പുരിലും രണ്ട് വീടുകള്‍ക്ക് ആക്രമികള്‍ തീവച്ചു. മൂന്ന് സ്ഥലങ്ങളിലും രൂക്ഷമായ കല്ലേറാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിന് പോലും അക്രമികള്‍ തീവച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പൊലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍വാതകം ഉപയോഗിച്ചു.

 

Read more topics: delhi shooter , pic, protest
English summary
delhi shooter pic revealed
topbanner

More News from this section

Subscribe by Email