Tuesday July 14th, 2020 - 8:53:am

പാർക്കിൽ കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിച്ചു

RA
പാർക്കിൽ കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിച്ചു

ന്യൂഡൽഹി : പാർക്കിൽ കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്താണ് സംഭവം. കപസേര സ്വദേശികളായ പത്തും പതിനൊന്നും വയസുമാത്രം പ്രായമള്ള ആൺകുട്ടികൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബാലികയുടെ അമ്മ ഈ സമയത്ത് പാർക്കിലേക്ക് വന്നപ്പോൾ പ്രതികളായ ആൺകുട്ടികൾ ഓടിയൊളിച്ചു.

വൈദ്യപരിശോധനയിൽ ബാലിക പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: delhi ,rape case, accused arrest
English summary
delhi rape case accused arrest
topbanner

More News from this section

Subscribe by Email