Friday July 10th, 2020 - 5:47:am

ഡല്‍ഹി കലാപത്തില്‍ കൂടുതല്‍ മരണവും വെടിയേറ്റ് ; അക്രമികള്‍ പലരും തോക്കുധാരികളായിരുന്നു, നാടന്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായും റിപ്പോര്‍ട്ട്

suji
ഡല്‍ഹി കലാപത്തില്‍ കൂടുതല്‍ മരണവും വെടിയേറ്റ് ; അക്രമികള്‍ പലരും തോക്കുധാരികളായിരുന്നു, നാടന്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായും റിപ്പോര്‍ട്ട്

ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും വെടിയേറ്റിട്ടെന്ന് റിപ്പോര്‍ട്ട്. അക്രമികളില്‍ നല്ലൊരു പങ്കും തോക്കുധാരികളായിരുന്നുവെന്ന് ഇരകള്‍ വ്യക്തമാക്കുന്നു. തോക്കുകള്‍ വ്യാപകമായി കലാപകാരികള്‍ ഉപയോഗിച്ചത് ആശങ്കയുണ്ടാക്കുന്നു. സംഘപരിവാറിലേക്ക് സംശയം നീളുന്നതായി ഇരകളായ ചിലര്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബദ്‌റംഗ്ദള്‍ പോലുള്ള സംഘടനകള്‍ പ്രവര്‍ത്തകരെ തോക്കുപയോഗിക്കാന്‍ പരിശീലിപ്പിക്കാറുണ്ട്. പലരും ലൈസന്‍സില്ലാതെ തോക്കു കൈവശം വയ്ക്കുന്നവരുമുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്തിയ അക്രമികളില്‍ ഏറെയും പുറത്തു നിന്നുള്ളവരായിരുന്നു. കപില്‍ മിശ്രയുടെയും മറ്റും ആഹ്വാനത്തെ തുടര്‍ന്ന് യുപിയില്‍ നിന്ന് സംഘപരിവാറുകാര്‍ വ്യാപകമായി വടക്കുകിഴക്കന്‍ ഡല്‍ഹിയിലേക്ക് പോയെന്നും റിപ്പോര്‍ട്ടുണ്ട്. സൈനീക സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തോക്കു പരിശീലനം നടത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന ആരോപണവും നിലവിലുണ്ട് .

 

 

English summary
delhi protesters use normal guns report says
topbanner

More News from this section

Subscribe by Email