Monday March 30th, 2020 - 12:16:am
topbanner

സി എ എ സമരത്തില്‍ കല്ലേറും വെടിവെപ്പും ; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു , വീടുകള്‍ക്ക് തീയിട്ടു

suji
സി എ എ സമരത്തില്‍ കല്ലേറും വെടിവെപ്പും ; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു , വീടുകള്‍ക്ക് തീയിട്ടു

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഗോക്കല്‍ പുരി പൊലീസ് സ്‌റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുരുതരമായി പരിക്കേറ്റ രത്തന്‍ലാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും പെട്രോള്‍ പമ്പുകള്‍ക്ക് തീവെക്കുകയും ചെയ്തു. ഇരു വിഭാഗവും തമ്മില്‍ കല്ലേറ് നടത്തി. ഏറ്റുമുട്ടലിനിടെ അക്രമികളിലൊരാള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം തടയാന്‍ അര്‍ധസൈനിക വിഭാഗത്തെ പ്രദേശത്ത് വിന്യസിച്ചു. കഴിഞ്ഞ ദിവസവും ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സമരക്കാര്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
തീയണയ്ക്കാന്‍ എത്തിയ അഗ്‌നിരക്ഷാ സേനയുടെ വാഹനവും അക്രമികള്‍ കത്തിച്ചു.

 

English summary
delhi police head constable dies as violence continues in jaffrabad
topbanner

More News from this section

Subscribe by Email