Monday November 30th, 2020 - 11:21:pm

മാവോയിസ്റ്റ് ഭീഷണി; ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ

RA
മാവോയിസ്റ്റ് ഭീഷണി; ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ

ന്യൂഡല്‍ഹി : മാവോയിസ്റ്റുകള്‍ വധഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വടകര പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭീഷണിക്കത്ത് ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ വെടിയേറ്റ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇതോടെയാണ് ദില്ലി സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി ബുള്ളറ്റ് പ്രൂഫ് വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. 4 കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായുണ്ട്. പോളിറ്റ് ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

Read more topics: delhi, pinarayi, security, increase
English summary
delhi pinarayi security increase
topbanner

More News from this section

Subscribe by Email