രാജ്യതലസ്ഥാനമായ ഡല്‍ഹി അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ഡല്‍ഹി ലോക് ഡൗണിലേക്ക് പോകുന്നത്. ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കും.
സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷ, പൊതുഗതാഗത സംവിധാനങ്ങളൊന്നും ഈ കാലയളവില്‍ അനുവദിക്കില്ല. അതേസമയം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ 25 ശതമാനം ബസുകള്‍ മാത്രം സര്‍വീസ് നടത്തും
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സ്വകാര്യ ഓഫീസുകള്‍ അടച്ചിടും. സ്ഥിര താത്കാലിക ജീവനക്കാരെ ഓണ്‍ ഡ്യൂട്ടിയിലുള്ളതായി കണക്കാക്കും. ഡല്‍ഹിയില്‍ 27 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 21 പേരും വിദേശത്തു നിന്ന് വന്നവരാണ്.