Saturday April 4th, 2020 - 8:15:pm
topbanner

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിന് തീകൊളുത്തി; വയോധികക്ക്​ ദാരുണാന്ത്യം

RA
ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിന് തീകൊളുത്തി; വയോധികക്ക്​ ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ നടന്ന സംഘ്​പരിവാര്‍ ആക്രമണത്തില്‍ 85കാരി വയോധികക്ക്​ ദാരുണാന്ത്യം. ചൊവ്വാഴ്​ച രാവിലെയാണ്​ അക്രമികള്‍ ചേര്‍ന്ന്​ വീടിന്​ തീയിട്ടത്​. എന്നാല്‍ വീടിനുള്ളില്‍ കുടുങ്ങിയ അക്​ബരിക്ക്​ പുറത്ത്​ കടക്കാനായില്ല. തീയില്‍നിന്നും ഉയര്‍ന്ന പുക ശ്വസിച്ച്‌​ ശ്വാസം മുട്ടിയാണ്​ അക്​ബരി മരിച്ചതെന്ന്​ അവരുടെ മകന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട് ആക്രമിക്കാന്‍ അക്രമിസംഘം എത്തിയ സമയത്ത് അമ്മ വീടിന്റെ മൂന്നാമത്തെ നിലയിലായിരുന്നുവെന്ന് മകന്‍ സെയ്ദ് സാല്‍മണി പറയുന്നു.200 ഓളം വരുന്ന അക്രമിസംഘം വീട്ടില്‍ ഇരച്ചുകയറിയതായി മകനാണ് വിളിച്ചുപറഞ്ഞത്. വീടിന്റെ മുകളിലത്തേ നിലയില്‍ കുടുങ്ങിയ നിലയിലായിരുന്നു അമ്മ. തന്നെയും കൊല്ലുമെന്ന് പറഞ്ഞ് അക്രമിസംഘം അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായും മകന്‍ സെയ്ദ് സാല്‍മണി പറയുന്നു.

'അതിനിടെ, മക്കള്‍ തുടര്‍ച്ചയായി പപ്പാ, ഞങ്ങളെ രക്ഷിക്കണെ എന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു. അക്രമിസംഘം ആദ്യം തന്‍റെ തയ്യല്‍ കട പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയാണ് അഗ്നിക്കിരയാക്കിയത്.

തുടര്‍ന്ന് ഒന്നൊന്നായി മുകളിലുളള നിലകളിലും തീ കൊളുത്തി. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് എന്റെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. പത്തുമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Read more topics: delhi kalapam, old women ,murder
English summary
delhi kalapam old women murder
topbanner

More News from this section

Subscribe by Email