Friday April 3rd, 2020 - 9:12:am
topbanner

ഡല്‍ഹി ഗാർഗി വനിതാ കോളേജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

RA
ഡല്‍ഹി ഗാർഗി വനിതാ കോളേജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : ഗാർഗി വനിതാകോളേജിൽ പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. സിബിഐ,ഡല്‍ഹി പൊലീസ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. കോളേജ് ഫെസ്റ്റിനിടെ കോളേജിലേക്ക് അതിക്രമിച്ച് കടന്ന സംഘം പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കേസില്‍ 10 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും ഇവർക്ക് തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചു. ദില്ലി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.

10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്. കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഐപിസി
452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
delhi garhicollege issue supremcourt notice
topbanner

More News from this section

Subscribe by Email