Tuesday March 31st, 2020 - 9:08:pm
topbanner

ഡല്‍ഹിയില്‍ സംഘര്‍ഷം മുറുകുന്നു; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

JB
ഡല്‍ഹിയില്‍ സംഘര്‍ഷം മുറുകുന്നു; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. ഗോകുല്‍പുരിയിലെ മുസ്തഫാബാദിലാണ് സംഘര്‍ഷമുണ്ടായത്. നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി.സംഘര്‍ഷം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചു. 35 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാള്‍ പറഞ്ഞു.

 

Read more topics: delhi curfue, pospond, one month,
English summary
delhi curfue pospond to one month
topbanner

More News from this section

Subscribe by Email