ന്യൂഡല്‍ഹി: സമ്മതമില്ലാതെ ഒരാള്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി.ഒരു സ്ത്രീയുടെ ശരീരമെന്നത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാള്‍ക്കും അവളുടെ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഒമ്പതു വയസ്സുകാരിയെ പൊതു സ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വിധി പറയവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്ക് കോടതി അഞ്ച് വര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചു.
ഡല്‍ഹി മുഖര്‍ജി നഗറിലെ തിരക്കുള്ള ചന്തയില്‍ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്.2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖര്‍ജി നഗറിലെ ചന്തയില്‍ വെച്ച് റാം പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു.