Friday March 5th, 2021 - 12:15:am

പി ചിദംബരത്തിന് ഇടക്കാല ജാമ്യം നിരസിച്ച് ഡല്‍ഹി ഹൈക്കോടതി

JB
പി ചിദംബരത്തിന് ഇടക്കാല ജാമ്യം നിരസിച്ച് ഡല്‍ഹി ഹൈക്കോടതി

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യനില സംബന്ധിച്ച് എയിംസ് മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഇതോടെ ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ചിദംബരത്തിന്റെ ആരോഗ്യനില മോശമാകാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് നല്‍കി. ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ ശുചിത്വം ഉറപ്പാക്കണം. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം. കൊതുകുവലയും മാസ്‌കും നല്‍കണമെന്നും രക്തസമ്മര്‍ദം അടക്കം ഇടവിട്ട് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്

 

English summary
delhi court reject p chithmbaram bail
topbanner

More News from this section

Subscribe by Email