Monday November 30th, 2020 - 11:11:pm

ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ചന്ദ്രശേഖര്‍ ആസാദിനുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു

suji
ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ചന്ദ്രശേഖര്‍ ആസാദിനുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഡല്‍ഹി കോടതി. നേരത്തെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ചന്ദ്രശേഖര്‍ ആസാദിനെ നാലാഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞയാഴ്ച ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ച ഡല്‍ഹിയിലെ തീസ് ഹസാരി കോടതി ഇന്ന് ഉത്തരവ് പരിഷ്‌കരിച്ചു. ഡല്‍ഹിയില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും തന്റെ നീക്കങ്ങളുടെ പൂര്‍ണ സമയക്രമം ഡിസിപി (ക്രൈം) ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി നഗരത്തിലേക്ക് വീണ്ടും പ്രവേശിക്കാമെന്ന് കോടതി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി ജമാ മസ്ജിദില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിസംബര്‍ 21 നാണ് ഭീം ആര്‍മി മേധാവിയെ അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിക്കാനുള്ള ശ്രമം അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങളില്‍ തി രഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള ചില മൗലികാവകാശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഭീം ആര്‍മി മേധാവിയുടെ അഭിഭാഷകര്‍ തങ്ങളുടെ കക്ഷിയുടെ ജാമ്യ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

English summary
delhi court allow chandrasekhar azad to visit delhi
topbanner

More News from this section

Subscribe by Email