Sunday September 22nd, 2019 - 3:29:am
topbanner
Breaking News
jeevanam

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വമ്പൻ വൈദ്യുതി സബ്സിഡി; ഡല്‍ഹിയില്‍ ഇനി മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോ​ഗിക്കാം

RA
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വമ്പൻ വൈദ്യുതി സബ്സിഡി; ഡല്‍ഹിയില്‍ ഇനി മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോ​ഗിക്കാം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ താമസക്കാര്‍ക്ക് വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. 200 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. മാത്രമല്ല, 201 യൂണിറ്റ് മുതല്‍ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ബില്ലിന്റെ 50 ശതമാനം അടച്ചാല്‍ മതി.

വാര്‍ത്താസമ്മേളനത്തിലാണ് കേജ്‌രിവാള്‍ വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചത്. വേനല്‍ക്കാലത്ത് 200 യൂണിറ്റില്‍ താഴെമാത്രം വൈദ്യുതി ഉപയോഗിക്കുന്ന 33 ശതമാനം ആളുകള്‍ക്കും തണുപ്പ് കാലത്ത് 70 ശതമാനം ആളുകള്‍ക്കും പുതിയ സബ്സിഡിയുടെ സൗജന്യ ആനുകൂല്യം ലഭിക്കും.  ഇതോടെ, രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി ചാര്‍ജുള്ള നഗരമായി ഡല്‍ഹിമാറും.

വൈദ്യുതി ഉപഭോഗം 200 യൂണിറ്റാണെങ്കില്‍ 622 രൂപയായിരുന്നു ഇതുവരെ അടയ്ക്കേണ്ടിയിരുന്നത്. ഇന്ന് മുതല്‍ അത് സൗജന്യമാണ്. 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ 800 രൂപ അടയ്ക്കേണ്ടിയിരുന്നു. ഇനി 252 രൂപ അടച്ചാല്‍ മതി. 300 യൂണിറ്റ് ഉപയോഗിച്ചവര്‍ 971 രൂപയായിരുന്നു അടച്ചുകൊണ്ടിരുന്നത്. അവര്‍ ഇനി 526 രൂപ മാത്രം അടച്ചാല്‍ മതി. -മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.

Viral News

English summary
delhi a admi govt electricity subsidy
topbanner

More News from this section

Subscribe by Email