Tuesday November 19th, 2019 - 10:59:pm
topbanner

ആയുധ കയറ്റുമതിയിലൂടെ 35000 കോടി ലക്ഷ്യമിടുന്നുവെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്

suji
ആയുധ കയറ്റുമതിയിലൂടെ 35000 കോടി ലക്ഷ്യമിടുന്നുവെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്

ഇന്ത്യ പ്രതിരോധ രംഗത്തെ ഗവേഷണങ്ങളില്‍ ശ്രദ്ധ നല്‍കി മുന്നേറ്റത്തിന് ഒരുങ്ങുന്നുവെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിരോധ മേഖലയിലെ കയറ്റുമതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനകം 35000 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും നിലവില്‍ 11000 കോടിരൂപയുടെ വാര്‍ഷിക വിറ്റുവരവാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്കുള്ളതെന്നും ബിപിന്‍ റാവത് വ്യക്തമാക്കി. പ്രതിരോധ മേഖലയില്‍ ആയുധ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ യോഗത്തില്‍ സംസാരിക്കവേയാണ് പ്രതിരോധമേഖലയിലൂടെ രാജ്യത്തെ വികസനപാതയിലേക്ക് നയിക്കാനുള്ള പദ്ധതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

അത്യാധുനികമായ ആയുധങ്ങളും ടെക്‌നോളജിയും രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കേണ്ട സമയമാണിത്. നമ്മുടെ സേനാവിഭാഗങ്ങള്‍ ഇതു നല്‍കുന്നതിനൊപ്പം കയറ്റുമതിയും ലക്ഷ്യം വയ്‌ക്കേണ്ടതായിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി

 

Read more topics: defence exports, india, bipin rawat
English summary
defence exports to reach 35000 crore by 2024
topbanner

More News from this section

Subscribe by Email