Monday September 16th, 2019 - 12:11:pm
topbanner
Breaking News
jeevanam

പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീ കൊളുത്തി ; സംഭവം ബംഗളൂരുവില്‍

suji
പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീ കൊളുത്തി ; സംഭവം ബംഗളൂരുവില്‍

പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. ആദ്യം ഉറങ്ങാനുള്ള ഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയായിരുന്നു 41കാരനായ ബിസിനസുകാരനായ പിതാവിന് ഇത്തരത്തില്‍ മരണം സംഭവിച്ചത്. പുതുച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ ഭാര്യയെയും മകനെയും റെയില്‍വെ സ്റ്റേഷനില്‍ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.

വീട്ടിലെത്തിയ അച്ഛന് മകള്‍ പാലില്‍ മയക്കുഗുളിക ചേര്‍ത്ത് നല്‍കി. അതിന് ശേഷം കാമുകന്റെ സഹായത്തോടെ കത്തിയെടുത്ത് കുത്തി. പിന്നീട് മൃതദേഹം വലിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി തീയിട്ടു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിക്കുകയായിരുന്നു. പിതാവിന്റെ മൃതദേഹത്തില്‍ 10 തവണ കുത്തേറ്റിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. സമീപ ദിവസങ്ങളില്‍ ഒരു മാളില്‍ വച്ച് കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി 15കാരിക്ക് പറഞ്ഞുകൊടുത്തത്. അത് അതേപോലെ പെണ്‍കുട്ടി അനുസരിക്കുകയായിരുന്നു.

 

 

Read more topics: daughter,father, kill
English summary
daughter killed father with lover
topbanner

More News from this section

Subscribe by Email