Sunday November 29th, 2020 - 9:42:am

വിവാഹേതര ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

Anusha unni
വിവാഹേതര ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

രാജസ്ഥാൻ: വിവാഹേതര ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. സുബോധ് ദേവിയെ കൊലപ്പെടുത്തിയതിന് മരുമകള്‍ അല്‍പ്പാന, കാമുകന്‍ മനീഷ്, മനീഷിന്‍റെ സുഹൃത്ത് കൃഷ്ണ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 ജൂണ്‍ രണ്ടിനാണ് കൊലപാതകം നടന്നത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സച്ചിനും സഹോദരനും സൈനികരാണ്. വീട്ടില്‍ അല്‍പ്പാനയും സുബോധ് ദേവിയും മാത്രമാണുള്ളത്. മനീഷുമായുള്ള ബന്ധം അറിഞ്ഞ സുബോധ് ദേവി ഇത് വിലക്കിയിരുന്നു. തങ്ങളുടെ ബന്ധത്തിന് അമ്മായിയമ്മ തടസ്സാമാകുമെന്ന് മനസ്സിലാക്കിയ അല്‍പ്പാന മനീഷിനോടൊപ്പം ചേര്‍ന്ന് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഒന്നര മാസത്തോളം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

Read more topics: rajasthan,murder
English summary
daughter-in-law killed mother in law in rajasthan
topbanner

More News from this section

Subscribe by Email