Monday August 10th, 2020 - 2:26:pm

നര്‍ത്തകിയെ മുംബൈയില്‍ നിന്നു ചത്തിസ്ഗഡില്‍ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചു

Raji Mejo
നര്‍ത്തകിയെ മുംബൈയില്‍ നിന്നു ചത്തിസ്ഗഡില്‍ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചു

ദുര്‍ഗ്: വിവാഹചടങ്ങുകള്‍ക്കായി മുംബൈയില്‍നിന്നു ക്ഷണിച്ചുവരുത്തിയ നര്‍ത്തകിയെ ചത്തിസ്ഗഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ദുര്‍ഗ് ജില്ലയില്‍ ഈ മാസം നാലിനായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കമലേഷ്, രാജ്, കബിര്‍ എന്നിവര്‍ക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ സഹായിച്ച സോനു കുമാര്‍ എന്നയാള്‍ക്കെതിരേ ഗൂഡാലോചനാക്കുറ്റം ചുമത്തി. കമലേഷിനെയും രാജിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി കുമാറാണ് യുവതിയെ ചത്തിസ്ഗഡിലേക്കു ക്ഷണിക്കുന്നത്. കഴിഞ്ഞ മാസം 28-ന് ഇവര്‍ ദുര്‍ഗിലെ ഭിലായിയില്‍ എത്തി. ഈ മാസം മൂന്നിനു നടന്ന വിവാഹത്തിനുശേഷം നാലിന് ഇവര്‍ മുംബൈയിലേക്കു മടങ്ങേണ്ടിയിരുന്നു.

നാലിന് വൈകുന്നേരം പ്രതികള്‍ യുവതിയെ റായ്പൂരില്‍ കാറില്‍ വിടാമെന്നു വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വഴിമധ്യേ ആളൊഴിഞ്ഞ മേഖലയില്‍ കാര്‍ നിര്‍ത്തി മൂവരും ചേര്‍ന്നു പീഡിപ്പിച്ചെന്നാണു യുവതി പരാതിയില്‍ പറയുന്നത്. ഇതിനുശേഷം ഇവര്‍ യുവതിയെ റായ്പൂരില്‍ എത്തിച്ചു.

എന്നാല്‍ യുവതി മുംബൈയിലേക്കു മടങ്ങാതെ തിരികെ ഭിലായിയിലെ സുപോല പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ രണ്ടുപേരെ പിടിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

 

Read more topics: dancer, Mumbai , Chhattisgarh,
English summary
The dancer was invited from Mumbai to Chhattisgarh and raped
topbanner

More News from this section

Subscribe by Email