Wednesday January 22nd, 2020 - 10:27:am
topbanner

നഗ്നയാകാന്‍ ആക്രോശിച്ചു ; നഖം പിഴുതെടുത്തും ഷോക്കടിപ്പിച്ചും രസിച്ചു ; കസ്റ്റഡിയില്‍ പോലീസുകാര്‍ യുവതിയോട് ചെയ്തത് ഞെട്ടിക്കുന്ന ക്രൂരതകള്‍

suji
നഗ്നയാകാന്‍ ആക്രോശിച്ചു ; നഖം പിഴുതെടുത്തും ഷോക്കടിപ്പിച്ചും രസിച്ചു ; കസ്റ്റഡിയില്‍ പോലീസുകാര്‍ യുവതിയോട് ചെയ്തത് ഞെട്ടിക്കുന്ന ക്രൂരതകള്‍

രാജസ്ഥാനിലെ സര്‍ദാര്‍ഷഹര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി അനുഭവിക്കേണ്ടിവന്നത് വലിയ ക്രൂരത. 22 കാരനായ ദളിത് യുവാവിനെ കസ്റ്റഡി മരണത്തിന് ഇരയാക്കിയതൊപ്പം ഇയാളുടെ സഹോദരന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആറു പോലീസുകാര്‍ ചേര്‍ന്നാണ് ഇവരെ ബലാത്സംഗം ചെയ്തത്. സ്‌ക്രൂ ഡ്രൈവറും സ്പാനറും ഉപയോഗിച്ച് നഖം പിഴുതെറിഞ്ഞു. ഇവരുടെ മുന്നില്‍ നഗ്നയാകാന്‍ ആവശ്യപ്പെടുകയും തെറി പറയുകയും ചെയ്തു. ദിവസങ്ങള്‍ കൊടിയ പീഡനം അനുഭവിച്ചു. ഒരു പോലീസുകാരന്‍ ഇവരുടെ കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു. മറ്റൊരാള്‍ ഇലക്ട്രിക് വയറുകള്‍ ശരീരത്തില്‍ കെട്ടി ഷോക്കടിപ്പിച്ചു. മദ്യപിച്ചെത്തി ചിലര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അലിവ് തോന്നി വനിതാ പോലീസ് ഉദ്യോഗസ്ഥ മറ്റൊരു മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. എന്നാല്‍ മുറിയുടെ പൂട്ട് തകര്‍ത്ത് പോലീസ് വീണ്ടും ക്രൂരത കാട്ടി.

യുവതിയുടെ ഭര്‍തൃസഹോദരനെ മോഷണ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. യുവതിയോടും ജീപ്പില്‍ ചെല്ലാന്‍ പറഞ്ഞു. സഹോദരന്‍ പോലീസുകാരുടെ മര്‍ദ്ദനമേറ്റ് പിടയുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് യുവതി പറഞ്ഞു. കസ്റ്റഡി മരണത്തെ തുടര്‍ന്ന് എസ് ഐയും അഞ്ച് പോലീസുകാരും സസ്‌പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി.

Read more topics: dalit women , rape, police station
English summary
dalit women raped in police station
topbanner

More News from this section

Subscribe by Email