Tuesday September 29th, 2020 - 7:20:pm

ക്ഷേത്രത്തില്‍ വിലക്ക്; 250ഓളം ദളിത് കുടുംബങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറുന്നു

NewsDesk
ക്ഷേത്രത്തില്‍ വിലക്ക്; 250ഓളം ദളിത് കുടുംബങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറുന്നു

നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ വിക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ ഒരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കല്ലിമേട് ഗ്രാമത്തിലെ ദളിത് കുടുംബങ്ങളില്‍ പെട്ട ഹിന്ദുമത വിശ്വാസികളാണ് കാലങ്ങളായുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് മതം മാറാന്‍ ഒരുങ്ങുന്നത്. ആറോളം കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട് തൗഹീദ് ജമാത്തിന്റെ സന്നദ്ധസേവകര്‍ ഗ്രാമത്തില്‍ ഖുറാന്റെ പ്രതികള്‍ വിതരണം ചെയ്തിരുന്നു എന്ന് പറയുന്നു. മാത്രമല്ല ക്രിസ്ത്യന്‍ മിഷണറിമാരും അവരെ സമീപിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തോടും പോലീസിനോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ആധാര്‍ കാര്‍ഡുകള്‍ വരെ തിരിച്ചുനല്‍കി. അധികാരികള്‍ നടത്തിയ ചര്‍ച്ചയില്‍ കുറച്ചുസമയം മാത്രം പൂജയ്ക്കായി ദളിതര്‍ക്ക് പ്രവേശനം നല്‍കാമെന്ന നിര്‍ദേശം വച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ല

അതേസമയം ഹിന്ദു സംഘടനാ നേതാക്കള്‍ മതപരിവര്‍ത്തനം നടത്തരുതെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമത്തിലുള്ള ഭദ്ര കാളിയമ്മന്‍ കോവിലില്‍ ആരാധന നടത്തുന്നതിന് ദളിതര്‍ക്കുള്ള അവകാശം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ദളിത് പാര്‍ട്ടി നേതാക്കന്മാര്‍ പറയുന്നു. പ്രഭാതത്തില്‍ മാത്രമേ ദളിതര്‍ക്ക് പൂജകള്‍ നടത്താന്‍ അനുവാദമുള്ളു. എന്നാല്‍ 24 മണിക്കൂറും തങ്ങള്‍ക്ക് അതിന് അവകാശം വേണമെന്നാണ് അവരുടെ ന്യായമായ വാദം.

കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

ഭാര്യയെ തഴഞ്ഞ് കാമുകിയ്ക്ക് പുറകേ പോയ ടെക്കിയ്ക്ക് പറ്റിയത് അറിയണമോ?

അമ്മയുടെ പ്രണയ സാഫല്യത്തിനായി താലി നല്‍കിയ മകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

Read more topics: temple, Dalit, family, Tamil Nadu, Islam
English summary
Kept out of temples, 250 Dalit families in Tamil Nadu look to Islam
topbanner

More News from this section

Subscribe by Email