Sunday August 25th, 2019 - 7:25:pm
topbanner
topbanner

രാജ്യത്ത് മൂന്നു കൊല്ലത്തിനിടെ അയ്യായിരത്തിലേറെ കസ്റ്റഡിമരണം

Raji Mejo
രാജ്യത്ത് മൂന്നു കൊല്ലത്തിനിടെ അയ്യായിരത്തിലേറെ കസ്റ്റഡിമരണം

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 427 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 5049 പേരും മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്സഭയില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

2016-17 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 145 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1616 പേരും മരിച്ചു. 2017-18 കാലയളവില്‍ 146 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1636 പേരും. 2018-19 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 136 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1797 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കെന്നും മന്ത്രി വിവരിച്ചു.

 

Read more topics: custody death, jail
English summary
Over 5,000 deaths in three years
topbanner

More News from this section

Subscribe by Email